കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന ചടങ്ങിലാണ് പദവി പ്രഖ്യാപനം നടന്നത്. മാർപ്പാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാംഗ് ആർച്ച് ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസാണ് ശനിയാഴ്ച വൈകിട്ട് നാലിന് നടന്ന ദിവ്യബലി മദ്ധ്യേ പ്രഖ്യാപനം നടത്തിയത്.
കർദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മദർ എലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്തു. മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പോസ്തലിക പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ, ലെയോ പോള്‍ദോ ജിറെല്ലി സന്ദേശം നല്‍കി.
കേരളകത്തോലിക്ക സഭയിലെ ആദ്യ സന്യാസിനിയും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രഥമ കർമലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമാണ് മദർ ഏലിശ്വ. 1811ല്‍ എറണാകുളം ജില്ലയിലെ ഓച്ചംതുരുത്തിലാണ് മദർ ഏലിശ്വയുടെ ജനനം. 1913ലായിരുന്നു മരണം മദർ ഏലീശ്വയെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ കാര്യാലയം 2023 നവംബർ എട്ടിനാണ് ധന്യപദവിയിലേക്ക് ഉയർത്തിയത്.
SUMMARY: The image of the Virgin Mary was unveiled; Mother Elizabeth was declared blessed.













