Monday, January 12, 2026
18.5 C
Bengaluru

മൈസൂരു ദസറയ്ക്ക് ഇന്ന് സമാപനം

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് ഇന്ന് സമാപനമാകും. വിജയദശമി ദിനമായ ഇന്ന് ജംബോ സവാരിയോടെയാണ് 11 ദിവസത്തെ ആഘോഷങ്ങളും ആരവങ്ങളും സമാപിക്കുക. അംബാവിലാസ് കൊട്ടാര വളപ്പിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ഉച്ചയ്ക്ക് 2.30ന് നന്ദിധ്വജ പുജ യോടെ ചടങ്ങ് തുടങ്ങും.ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം 750 കിലോ ഭാരമുള്ള സുവർണഹൗഡയിൽ പ്രതിഷ്ഠിക്കും. തുടർന്ന് ജംബോ സവാരിയുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും.

അഭിമന്യു എന്ന ആനയാണ് സുവർണഹൗഡ വഹിക്കുന്നത്. കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ജംബോ സവാരി നഗരപ്ര – ദക്ഷിണത്തിനു ശേഷം വൈകിട്ട് 6ന് ബന്നിമണ്ഡപം ഗ്രൗണ്ടിൽ സമാപിക്കും. പ്രദക്ഷിണത്തിനു പോലീസിൻ്റെ അശ്വാരൂഡ സേനയും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും അക മ്പടിയേകും. വൈകിട്ട് 7.30നു ബന്നിമണ്ഡപ ഗ്രൗണ്ടിൽ നടക്കുന്ന ടോർച്ച് ലൈറ്റ് പരേഡ് ഗവർണർ താവർചന്ദ് ഗെലോട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് ലേസർ ലൈറ്റ്ഷോയും കരിമരുന്നു പ്രകടനവും ദൃശ്യവിസ്മ‌മയം തീർക്കും.

അഭൂതപൂർവമായ തിരക്കിനാണ് ഇത്തവണത്തെ ദസറ സാക്ഷ്യം വഹിച്ചത്. മലയാളികളടക്കം പ്രതിദിനം പതിനായിരക്കണക്കിന് പേരാണ് മൈസൂരുവിലേക്ക് ദസറക്കാഴ്ചകൾക്കായി എത്തിയത്. ദസറയുടെ ആദ്യ ഒരാഴ്ച അഞ്ച് ലക്ഷത്തിനടുത്താളുകൾ മൈസൂരുവിലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്.  ദസറയുടെ പ്രധാന ആകർഷണമായ ജംബു സവാരി വീക്ഷിക്കാൻ ഒരു ലക്ഷത്തിലേറെപ്പേർ നഗരത്തിലെത്തുമെന്നാണ് കണക്കു കൂട്ടൽ. നഗരത്തിൽ വൻ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
SUMMARY: Mysore Dussehra concludes today

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കുന്ദമം​ഗലത്ത് വാഹനാപകടം: മൂന്ന് മരണം

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട്...

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിതായി പരാതി....

കോട്ടയത്ത് യുവതിയേയും യുവാവിനേയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് സ​മീ​പം കൂ​വ​പ്പ​ള്ളി കു​ള​പ്പു​റ​ത്ത് വീ​ടി​നു​ള്ളി​ൽ യു​വാ​വി​നെ​യും വീ​ട്ട​മ്മ​യെ​യും മ​രി​ച്ച...

ഐഎസ്ആർഒയുടെ പുതുവർഷത്തിലെ ആദ്യ വിക്ഷേപണം ഇന്ന്

ബെംഗളൂരു: ഐഎസ്ആർഒയുടെ പുതുവർഷത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്നു ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട...

ബൈക്കപകടം: മലയാളി നഴ്സിങ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: മാണ്ഡ്യ വിവി നഗറിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു. കക്കയം...

Topics

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ...

മെട്രോ പിങ്ക് ലൈനില്‍ പരീക്ഷണ ഓട്ടം ഇന്നുമുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനില്‍ കല്ലേന അഗ്രഹാര മുതൽ താവരക്കരെ...

എറണാകുളം ഇന്റർസിറ്റി, മംഗളൂരു-കണ്ണൂർ എക്സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും

ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍...

കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ (46) മരിച്ച...

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ...

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി...

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക്...

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും...

Related News

Popular Categories

You cannot copy content of this page