ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകിട്ട് 6.23ഓടെയാണ് വിടപറഞ്ഞത്. ഈമാസം എട്ടിന് ടി നഗറിലെ വസതിയില്‍ വീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തഞ്ചാവൂർ സ്വദേശിയാണ്. രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ (ആർ.എസ്.എസ്.) പൊതുപ്രവർത്തനം ആരംഭിച്ച എൽ. ഗണേശൻ ബി.ജെ.പി.യുടെ മുതിർന്ന നേതാവായി വളർന്നു. ബി ജെ പിയുടെ പ്രധാനപ്പെട്ട പല നേതൃസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച ഗണേശന്‍ പാര്‍ട്ടിയുടെ തമിഴ്നാട് മുന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2016ൽ മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.2021 ആഗസ്റ്റിൽ മണിപ്പൂർ ഗവർണറായി നിയമിതനായി. 2023 ഫെബ്രുവരി 19 വരെ ആ സ്ഥാനത്ത് തുടർന്നു. 2022 ജൂലൈ മുതൽ 2022 നവംബർ വരെ പശ്ചിമ ബംഗാൾ ഗവർണറായി അധിക ചുമതല വഹിച്ചു. 2023 ഫെബ്രുവരി മുതൽ നാഗാലാൻഡിന്റെ ഗവർണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു..
SUMMARY: Nagaland Governor La. Ganesha passed away