പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പോലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞ് മൂന്ന് സാക്ഷികള്‍. കേസിലെ പ്രതി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍, സഹോദര ഭാര്യ രമ, അയല്‍വാസി പൊന്നുകുട്ടി എന്നിവരാണ് മൊഴി മാറ്റിയത്. കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് രാധാകൃഷ്ണന്‍ പോലീസിനോട് പറഞ്ഞിരുന്നു.
എന്നാല്‍, ഇത് കോടതിയില്‍ നിഷേധിച്ചു. രമയും പൊന്നുകുട്ടിയും പോലീസിന് നല്‍കിയ മൊഴികള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞു. മൊഴി മാറ്റിയ സാഹചര്യത്തില്‍ മൂന്നു പേരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. 2025 ജനുവരി 27നാണ് ചെന്താമര പോത്തുണ്ടി ബോയെന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.
SUMMARY: Nenmara double murder: Witnesses change their statements against Chenthamara















