ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ മേൽപാലത്തിലെ നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ലൂപ് ഉടൻ യാത്രക്കാർക്കു തുറന്നു കൊടുക്കുമെന്ന് ട്രാഫിക് പോലീസ് എസിപി ബി.യു. പ്രദീപ് അറിയിച്ചു. ഹെബ്ബാൾ ജംക്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. നാഗവാര, വിമാനത്താവളം, കെആർ പുരം എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാൻ ഇതു സഹായിക്കും.
SUMMARY: Hebbal flyover loop nears completion.