ബെംഗളൂരു: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ വാർത്തകളുടെയും ദൃശ്യങ്ങളുടെയും പ്രചാരണം തടയാൻ ലക്ഷ്യമിട്ട് കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവരുന്ന കർണാടക മിസ് ഇൻഫർമേഷൻ ആൻഡ് ഫെയ്ക്ക് ന്യൂസ് ( പ്രോഹിബിഷൻ) ബില്‍ ബിൽ മൺസൂൺ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. വ്യാജവാർത്തകളോ ദൃശ്യങ്ങളോ പ്രചരിപ്പിച്ചാൽ ഏഴു വർഷം വരെ തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കാവുന്ന കർശന വ്യവസ്ഥകളുള്ള ബില്ലിന്റെ കരടിനെക്കുറിച്ച് വകുപ്പുകൾ തമ്മിലുള്ള കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് ഐടി/ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ എന്നിവ കൈകാര്യം ചെയ്യുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അതിനപ്പുറം ഒന്നുമില്ല,” ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ സ്ഥാപകൻ അപർ ഗുപ്ത ഡ്രാഫ്റ്റിനെക്കുറിച്ച് ഉന്നയിച്ച ആശങ്കകൾക്ക് മറുപടിയായി പ്രിയങ്ക് പറഞ്ഞു. എന്നാൽ, ഈ ബിൽ സ്വതന്ത്രാഭിപ്രായ പ്രകടനത്തിന് ഭീഷണിയാണെന്നും, അവ്യക്തമായ നിർവചനങ്ങളും കർശനമായ ശിക്ഷകളും കാരണം സെൻസർഷിപ്പിന് വഴിയൊരുക്കുമെന്നും ആക്ടിവിസ്റ്റുകൾ, ഡിജിറ്റൽ അവകാശ ഗ്രൂപ്പുകൾ, നിയമ വിദഗ്ധർ എന്നിവർ വാദിക്കുന്നു.
വ്യജ വാര്‍ത്തകള്‍ സ്ഥിരീകരിക്കനായി ഫാക്ട് ചെക്ക് യൂണിറ്റും കന്നഡ സാംസ്കാരിക മന്ത്രി അധ്യക്ഷനായ ആറംഗ സോഷ്യൽ മീഡിയ റെഗുലേറ്ററി അതോറിറ്റിയും സ്ഥാപിക്കാനും ബിൽ നിർദ്ദേശിക്കുന്നുണ്ട്. പൊതുസുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നതും തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ദുഷ് പ്രചാരണം നടത്തുന്നതും കുറ്റകരമാണ്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ, മതചിഹ്നങ്ങളെ അപമാനിക്കൽ തുടങ്ങിയവ ജാമ്യമില്ലാ കുറ്റമാണ്. കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്.
SUMMARY: New law to curb fake news; likely to be introduced in the next assembly session