KERALA

നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. നാളെ ശബ്ദകോലാഹലങ്ങളില്ലാതെയാകും വോട്ടഭ്യര്‍ഥന. വ്യാഴാഴ്ച വോട്ടര്‍മാര്‍ വിധിയെഴുതും. 23 ന് ആണ് വോട്ടെണ്ണല്‍.

ഇന്ന് വൈകിട്ട് മൂന്ന് മുതൽ ആറ് മണി വരെ കൊട്ടിക്കലാശം നടക്കും. എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശം സംഘടിപ്പിക്കും.വിവിധ മുന്നണികൾക്ക് കൊട്ടിക്കലാശത്തിനായി നിലമ്പൂർ നഗരത്തിൽ പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്. എൽഡിഎഫിന്റെ കൊട്ടിക്കലാശം മഹാറാണി ജംഗ്ഷനിൽ നടക്കും, അവിടെ എം. സ്വരാജ് പങ്കെടുക്കും. അർബൻ ബാങ്കിന് സമീപമായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ കൊട്ടിക്കലാശം നടക്കുക. അതേസമയം, ചന്തകുന്നിൽ പി.വി. അൻവറിന്റെ കൊട്ടിക്കലാശം നടക്കും.

യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം.

സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കും. ആര്യാടന്‍ ഷൗക്കത്ത് സാക്ഷര പദ്ധതികളിലെ പഠിതാക്കളുടെ സംഗമത്തിലാണ് കല്‍പ്പറ്റ നാരായണന്‍ പങ്കെടുക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും.

കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനത്തിനും ട്രാഫിക് ക്രമീകരണത്തിനുമായി ജില്ലാ പോലീസ് മേധാവി അർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ വിപുലമായ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഡ്യൂട്ടിക്കായി ഏഴ് ഡിവൈ.എസ്പി, 21 പോലീസ് ഇൻസ്‌പെക്ടർ, 60 സബ് ഇൻസ്‌പെക്ടർ, ജില്ലാ പൊലീസിനെ കൂടാതെ കേന്ദ്ര പോലീസ് സേനയും എം.എസ്.പി ബറ്റാലിയനും ഉൾപ്പടെ ആകെ 773 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. നിലവിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂർ നിയമസഭാ മണ്ഡലത്തിന് കീഴിൽ വരുന്ന പൊലീസ് സ്റ്റേഷൻ പരിധികളിൽ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥൻമാർക്ക് പുറമേയാണിത്.
SUMMARY: Nilambur by election. Final public rallying today

NEWS BUREAU

Recent Posts

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.…

10 minutes ago

അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്കനിര്‍മാണശാല ഉടമയ്‌ക്കെതിരെ കേസ്

തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസ്. അനുവദനീയമായതിനാല്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്‍കിയ…

1 hour ago

വോട്ട് രേഖപ്പെടുത്താൻ പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൊസൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ടു; ബെംഗളൂരുവിൽ നിന്നുള്ള മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഹൊസൂര്‍: തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ട്…

1 hour ago

ഗതാഗത കുരുക്കഴിയുന്നു; സിൽക്ക്ബോർഡ് ഡബിൾഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്‌ഡയിലേക്കുള്ള റാംപ് തുറന്നു

ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍ വാഹനഗതാഗതത്തിനായി തുറന്നു കൊടുത്തു. എച്ച്.എസ്.ആർ.ലേ ഔട്ടിനെ ജയനഗർ…

2 hours ago

ഉത്തർപ്രദേശിൽ ട്രക്ക് നിയന്ത്രണം വിട്ട് അപകടം; 11 മരണം

മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. നിയന്ത്രണം വിട്ട ട്രക്ക്…

3 hours ago

കര്‍ണാടക എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാ ഫലം ഉച്ചയ്ക്ക് 12 മണിക്ക് ബെംഗളൂരുവിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും ഉച്ചയ്ക്ക് 12നു ശേഷം വെബ്സൈറ്റിലും…

3 hours ago