ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ് നടത്തുന്നു. സെപ്റ്റംബര്‍ 27 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെയും 28 ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 5 മണി വരെയുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അംഗത്വ കാര്‍ഡ് എടുക്കുവാന്‍ താല്പര്യമുള്ളവര്‍ കര്‍ണാടക മേല്‍വിലാസത്തിലുളള ഏതെങ്കിലും ഗവണ്‍മെന്റ് ഐഡി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. 18 മുതല്‍ 70 വയസ്സു വരെയുള്ളവര്‍ക്കാണ് പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ സാധിക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് 408 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 080-25585090.
SUMMARY: Norka Care Mega Camp on 27th and 28th













