ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു. കിതഗനൂർ മെയിൻ റോഡ്, നർമ്മദ ലേഔട്ട് സിന്ധു നിവാസിലായിരുന്നു താമസം. റിട്ട ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഹിന്ദുസ്ഥാൻ പവർ പ്ലസ്സിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സുലോജന ആർ പിള്ള. മക്കൾ: പരേതനായ സുനിൽകുമാർ, അനിൽകുമാർ, സന്തോഷ് കുമാർ. മരുമക്കൾ: ചിത്ര, സിനി അനിൽകുമാർ. സംസ്കാരം ബെംഗളൂരുവില്‍ നടന്നു.













