ബെംഗളൂരു: പാലക്കാട് പറളി സ്വദേശി എം.പി. രവീന്ദ്രൻ (ഉണ്ണി-64) ബെംഗളൂരുവില്‍ അന്തരിച്ചു. ഹൊയ്‌സാല നഗർ 14-ാം ക്രോസ്, മൂന്നാം മെയിനില്‍ സുനിൽ ഗ്രാൻഡിയറിലെ ‘ശ്രീരാഗ’ത്തിലായിരുന്നു താമസം. ഐടി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഗായത്രി ദേവി.(അധ്യാപിക, കൈരളി നിലയം സ്കൂള്‍, വിമാനപുര). മക്കൾ: ഗിരീഷ്, ഗൗരവ്. മരുമകള്‍: അശ്വതി. സംസ്കാരം ബെംഗളൂരുവില്‍ നടന്നു.
















