ബെംഗളൂരു: കെഎൻഎസ്എസ് എംഎസ് നഗർ കരയോഗവും മൈസൂരു കരയോഗവും ഓണച്ചന്ത ഒരുക്കുന്നു. എംഎസ് നഗർ ഓണച്ചന്ത ആർ എസ് പാളയയിലെ എംഎംഇടി സ്കൂളിലും മൈസൂരു ഓണച്ചന്ത ശാരദദേവി നഗറിലെ കരയോഗം ഓഫീസിലും സെപ്റ്റംബര്‍ 2,3 4 തീയതികളില്‍ രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണി വരെ പ്രവര്‍ത്തിക്കും. കരയോഗം മഹിളാ വിഭാഗം അംഗങ്ങൾ പുളിയിഞ്ഞി, മാങ്ങ, നെല്ലിക്ക, നാരങ്ങ, വടുകപുളി, വെളുത്തുള്ളി അച്ചാറുകൾ, ഉണ്ണിയപ്പം അച്ചപ്പം, അരി മുറുക്ക് എന്നീ വിഭവങ്ങൾ പാചകം ചെയ്തു മിതമായ വിലക്ക് വിൽക്കുന്നു. കൈത്തറി ഉത്പന്നങ്ങളും, പാലടക്കും അടപ്രഥമനും ആവശ്യമുള്ള അട, പാലക്കാടൻ മട്ട, നേന്ത്ര പഴം, മറയൂർ ശർക്കര എന്നിവയും ചന്തയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: ദേവിദാസ് 8050508826 (എം എസ് നഗർ കരയോഗം) കരുണാകരൻ: 9448813682 (മൈസൂരു കരയോഗം).
SUMMARY: Onam Chanda at KNSS Karayogams
SUMMARY: Onam Chanda at KNSS Karayogams