കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന് ദാരുണാന്ത്യം. കളമശേരി സ്വദേശിയായ സാജു ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനു ഗുരുതരമായി പരുക്കേറ്റു. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ബൈക്ക് യാത്രികനാണ് മരിച്ച സാജു.
ആശിഷിന് കാലിന് ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അപകടം ഉണ്ടാക്കിയ കാര്‍ അമിത വേഗത്തിലായിരുന്നു വന്നതെന്നാണ് വിവരം. പട്ടാമ്പി സ്വദേശിയായ ഡ്രൈവർ നവാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
SUMMARY: One dead after car hits bike behind him in Ernakulam














