മലിനജലം കുടിച്ച് ഒരു മരണം; 12 പേർ ആശുപത്രിയിൽ

ബെംഗളൂരു: മലിനജലം കുടിച്ച് ഒരാൾ മരിച്ചു. മൈസൂരു സാലിഗ്രാമ താലൂക്കിലെ ബേട്ടഹള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 65 കാരനായ ഗോവിന്ദ ഗൗഡയാണ് കൊല്ലപ്പെട്ടത്. വയറിളക്കവും, ഛർദിയും അനുഭവപ്പെട്ടവരെ സാലിഗ്രാമയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഗ്രാമത്തിലെ വാട്ടർ ടാങ്കിൽ നിന്ന് വീടുകളിലേക്ക് എത്തിച്ച വെള്ളം കുടിച്ചാണ് എല്ലാവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഗ്രാമത്തിലെത്തി മുഴുവനാളുകളുടെയും ആരോഗ്യ പരിശോധന നടത്തി. സംഭവത്തിൽ ജലവിതരണ കരാറുകാരനെതിരെ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: One dead, 12 ill after consuming contaminated water in Mysuru

LEAVE A REPLY

Please enter your comment!
Please enter your name here