ബെംഗളൂരു: കൈരളി കലാസമിതി സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണോത്സവം 2025’ വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. കേന്ദ്രമന്ത്രി ശോഭാ കരന്തലജെ മുഖ്യാതിഥിയാകും. ബൈരതി ബസവരാജ് എംഎൽഎ, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീകാന്ത് കോട്ടക്കൽ എന്നിവർ അതിഥികളാകും.
പൂക്കളമത്സരത്തോടെ ആരംഭിക്കും. പ്രച്ഛന്നവേഷമത്സരം, കലാപരിപാടികൾ, ഓണസ്സദ്യ, പൊതുസമ്മേളനം, കലാനിലയം ഉദയൻ നമ്പൂതിരിയും ചിറക്കൽ നിതീഷ് മാരാരും നേതൃത്വംനൽകുന്ന ഇരട്ടത്തായമ്പക, വിധു പ്രതാപും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് എന്നിവയുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി പി.കെ. സുധീഷ് അറിയിച്ചു. ഫോൺ: 9845439090.
SUMMARY: Onotsavam of Kairali Kala Samiti today