കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ സ്വദേശി അശ്വിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മരിച്ച അശ്വിൻ്റെ ഹൃദയ വാല്‍വ് ശ്രീചിത്രയിലേക്കും കരള്‍ കിംസ് ആശുപത്രിയിലേക്കും കണ്ണ് ചൈതന്യയിലേക്കുമാണ് കൊണ്ട് പോകുന്നത്.
ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞിയില്‍ നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തിലാണ് അശ്വിന് ഗുരുതരമായി പരുക്കേറ്റത്. അപകടത്തെ തുടർന്ന് എൻഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
SUMMARY: Organs of brain-dead young doctor to be donated














