ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത അതോറിറ്റി സേവനം നല്‍കുന്നില്ലെന്ന് സുപ്രീംകോടതി. റോഡിന്റെ അവസ്ഥ മോശമായി തുടരുന്നുവെന്നും നിരീക്ഷണം.
ആംബുലൻസിന് പോലും പോകാൻ കഴിയാത്ത സാഹചര്യം. സർവീസ് റോഡുകള്‍ മെച്ചപ്പെടുത്തിയിട്ടില്ലെന്നും ബെഞ്ചിലെ സാഹചര്യ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് ഇക്കാര്യം നേരിട്ട് അറിവുണ്ടെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു. രണ്ടര കിലോമീറ്റർ ദൂരത്തില്‍ മാത്രമാണ് ഗതാഗത പ്രശ്നം എന്നായിരുന്നു ദേശീയ പാത അതോറിറ്റിയുടെ വാദം.
ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്നും ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ ചൂണ്ടിക്കാട്ടി. ഹർജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും.
SUMMARY: Paliyekkara Toll Plaza; Supreme Court criticizes National Highways Authority