
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം പൂര്‍ണമായും കത്തി നശിച്ചു. പൈലറ്റ് അടക്കം ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറുപേരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
#WATCH | Crash landing in Baramati | Five people onboard the Mumbai-Baramati charter plane, including Maharashtra Deputy CM Ajit Pawar, died as per initial information by the DGCA.
Visuals from the spot. pic.twitter.com/6MHqTi6gna
— ANI (@ANI) January 28, 2026
അജിത് പവറിന് പുറമെ രണ്ട് അംഗരക്ഷകർ, രണ്ട് സഹപ്രവർത്തകർ,പൈലറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 8:45 നാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്.രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കാനാണ് അജിത് പവർ എത്തിയത്. വിഎസ്‌ആറിന്റെ കീഴിലുള്ള ലിയർജെറ്റ് 45 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ വിമാനം പൂർണമായും കത്തിനശിച്ചു. ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. എൻസിപി സ്ഥാപകനും രാഷ്ട്രീയത്തിലെ അതികായനുമായ ശരത് പവാറിന്റെ അനന്തരവനാണ് അജിത് പവാർ. ലോക്‌സഭ എംപി സുപ്രിയ സുലേ ബന്ധുവും. പാർലമെന്റ് ബഡ്‌ജറ്റ് സമ്മേളനത്തിനായി ഡല്‍ഹിയിലുള്ള ശരത് പവാറും സുപ്രിയയും ഉടൻ പൂനെയിലേയ്ക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.
SUMMARY: Plane crash: Maharashtra Deputy Chief Minister Ajit Pawar passes away














