Friday, February 27, 2026
23.2 C
Bengaluru

സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്‌സോ കേസ്

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്‌സോ കേസ് എടുത്ത് പോലീസ്. ഷഹാപൂരിലെ ആരാധനാലയത്തിലെ ആൾദൈവമായ മല്ലികാർജുന മുത്തവക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാതാപിതാക്കൾ നോക്കിനിൽക്കെ ഏഴ് വയസ്സുള്ള പെൺകുട്ടിയെ മല്ലികാർജുന മുത്തവ മടിയിൽ ഇരുത്തി അനുചിതമായി ചുംബിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വിഡിയോ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍റെ ശ്രദ്ധയിൽപ്പെടുകയും അധികാരികളിൽ നിന്ന് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ്  പോലീസ് നടപടി.

മാതാപിതാക്കളുടെയും പെൺകുട്ടിയുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തി. ആൾദൈവത്തിന്‍റെ സ്പർശനത്തിൽ മാതാപിതാക്കൾക്ക് പ്രശ്നം ഒന്നും തോന്നിയിരുന്നില്ല. അവർ തന്നെയാണ് വിഡിയോ പകർത്തിയത്. എന്നാൽ ദൃശ്യങ്ങളിൽ കുട്ടി അസ്വസ്ഥയായാണ് കാണപ്പെട്ടത്. കൗൺസിങ്ങിന് ശേഷം, ചൈൽഡ് വെൽഫെയർ കമ്മിറ്റി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്തതായും പോലീസ് പറഞ്ഞു. കമീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥർ ആശ്രമം സന്ദർശിക്കുകയും കുട്ടിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: POCSO case against self-styled godman

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തിരുവനന്തപുരം നോർത്ത്-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് അടക്കം കേരളത്തിലെ നാല് സ്പെഷ്യൽ ട്രെയിനുകൾ ഇനി എല്ലാ ദിവസവും

കൊല്ലം: യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾ...

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും...

എ.ഐ.കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ ഇഫ്താർ സംഗമം

ബെംഗളുരു: ഓള്‍ ഇന്ത്യ കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച...

ഞായറാഴ്ച മെട്രോ സർവീസ് പുലർച്ചെ 5ന്

ബെംഗളൂരു: സംസ്ഥാനതല പോലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മാർച്ച് ഒന്നിനു മെട്രോ...

കാബൂളിൽ അടക്കം ബോംബിട്ട് പാകിസ്ഥാൻ; 133 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദം

കാബൂൾ: പാകിസ്ഥാനും അ​ഗ്ഫാനിസ്ഥാനും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുന്നു. കാബൂളിൽ അടക്കം താലിബാന്റെ...

Topics

ഞായറാഴ്ച മെട്രോ സർവീസ് പുലർച്ചെ 5ന്

ബെംഗളൂരു: സംസ്ഥാനതല പോലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മാർച്ച് ഒന്നിനു മെട്രോ...

കന്നഡ സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു; ന​ടി​യ​ട​ക്കം 11 പേ​ർ അ​റ​സ്റ്റി​ൽ

ബെംഗളൂരു: കന്നഡ സംവിധായകനും കാ​സ്റ്റിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യു​മാ​യ അ​നീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച...

ബെംഗളൂരു വിമാനത്താവളത്തിൽ 6.5 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6.5 കോടി രൂപയുടെ 18.6...

അശ്രദ്ധ; 6 മാസമുള്ള കുഞ്ഞിന്റെ വിരൽ മുറിച്ച് നഴ്സ്, കേസ്

ബെംഗളൂരു: സ്വകാര്യ ആശുപത്രിയിൽ നഴ്‌സിന്റെ കൈപ്പിഴയെ തുടർന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിൻ്റെ...

ശ്രദ്ധിക്കുക; ഇന്ന് ബെംഗളൂരുവിലെ ഈ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും

ബെംഗളൂരു: ഗോട്ടിഗെരെ ജലസംഭരണിക്കുസമീപം ഇലക്ട്രോമാഗ്നറ്റിക് ഫ്ലോ (ഇ.എം.എഫ്.) മീറ്ററുകൾ സ്ഥാപിക്കുന്ന പ്രവൃത്തി...

ചിക്പേട്ടിൽ വൻ തീപിടിത്തം; 32 കടകൾ കത്തിനശിച്ചു

ബെംഗളൂരു: നഗരത്തിലെ ജനത്തിരക്കേറിയ വാണിജ്യകേന്ദ്രമായ ചിക്‌പേട്ട് കുമ്പാർപേട്ടിലെ ഹാർഡ്‌വേർ വെയർഹൗസിൽ വൻ...

പരപ്പന അഗ്രഹാര ജയിലിൽ നിന്നും വീണ്ടും നിരോധിത ഉത്പന്നങ്ങൾ പിടികൂടി

ബെംഗളരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗ സ്ഥർ...

കഞ്ചാവ് വില്‍പ്പന; ബെംഗളൂരുവില്‍ 3 മലയാളി യുവാക്കള്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ കാടുസോനപ്പനഹള്ളിയില്‍ കഞ്ചാവുമായി 3 മലയാളി യുവാക്കള്‍ പിടിയില്‍. ബി.എം.ആഷിഖ്...

Related News

Popular Categories

You cannot copy content of this page