ബെംഗളൂരു: ഉഡുപ്പി മണിപ്പാലിലെ രണ്ട് കോളെജ് ഹോസ്റ്റലുകളിൽ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു വിദ്യാര്‍ഥികള്‍ ലഹരിമരുന്നുമായി പിടിയിലായി ഗുജറാത്ത് സ്വദേശി കുഷ്കേയുഷ് പട്ടേൽ (20), ഉത്തർപ്രദേശ് സ്വദേശി ദേവാൻഷ് ത്യാഗി (22) എന്നിവരാണ് അറസ്റ്റിലായത്. ഏകദേശം 36,000 രൂപ വിലമതിക്കുന്ന 727 ഗ്രാം കഞ്ചാവും 30,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.
മണിപ്പാലിലെ വിദ്യാർഥികൾക്ക് വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
SUMMARY: Police raid college hostel; two students arrested with ganja














