ബെംഗളൂരു: നഗരത്തിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നാഗർഭാവി ഡിവിഷനിലെ നാഗർഭാവി, മഞ്ജുനാഥ നഗർ, കാളിദാസ ലേഔട്ട് ശാന്തിനഗർ, കൊട്ടിഗെപാല്യ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.
സബ്സ്റ്റേഷനുകളിലും വിതരണ ലൈനുകളിലും സിസ്റ്റം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാപരമായ മെച്ചപ്പെടുത്തലുകൾ നടത്തുന്നതിനും വേണ്ടിയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്ന് നടപടിയെന്ന് ബെസ്കോം അധികൃതര്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ ഏഴ് മണിക്കൂറോളം വൈദ്യുതി മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ബെസ്കോം നിർദ്ദേശിച്ചിട്ടുണ്ട്. സഹായത്തിനോ വിവരങ്ങൾക്കോ ഉപഭോക്താക്കൾക്ക് ബെസ്കോം ഹെൽപ്പ് ലൈനുകളുമായോ, പ്രാദേശിക സബ് ഡിവിഷൻ ഓഫീസുകളുമായോ ബന്ധപ്പെടാം
SUMMARY: Power outages will occur in these areas of Bengaluru today














