തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം ചെയ്ത 902 തസ്തികകളിൽ ഇതിനകം പരീക്ഷകൾ നടത്തിയതും അഭിമുഖം മാത്രമായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതുമായ തസ്തികകളൊഴികെയുള്ള 679 തസ്തികകളുടെ സാധ്യതാ പരീക്ഷാ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്.
പൊതുപ്രാഥമിക പരീക്ഷകൾ, ഒറ്റത്തവണ പരീക്ഷകൾ, മുഖ്യപരീക്ഷകൾ എന്നിവയുടെ സമയക്രമമാണ് പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങൾ പിഎസ്‍സി വെബ്സൈറ്റിൽ ലഭിക്കും. പ്രധാന പരീക്ഷകളുടെ സാധ്യതാസമയക്രമം താഴെപ്പറയും പ്രകാരമാണ്.
ബിരുദതല പൊതു പ്രാഥമിക പരീക്ഷകൾ (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, അസിസ്റ്റന്റ് ജയിലർ, അസിസ്റ്റന്റ് (കെഎടി), അസിസ്റ്റന്റ് (യൂണിവേഴ്സിറ്റികൾ), അസിസ്റ്റന്റ്(കമ്പനി/ബോർഡ്/കോർപ്പറേഷൻ) തുടങ്ങിയവ)
പ്രാഥമികപരീക്ഷ മെയ് – ജൂലായ് മാസങ്ങളില്‍ നടക്കും.
മുഖ്യ പരീക്ഷ ആഗസ്ത് – ഒക്ടോബർ
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (മെയ് – ജൂലായ്)
അസിസ്റ്റന്റ് പ്രൊഫസർ മെഡിക്കൽ വിദ്യാഭ്യാസം (മെയ് – ജൂലായ്)
സിവിൽ എക്സൈസ് ഓഫീസർ (മെയ് – ജൂലായ്)
പോലീസ് കോൺസ്റ്റബിൾ, വനിത പൊലീസ് കോൺസ്റ്റബിൾ (ജൂണ്‍ – ആഗസ്ത്)
എസ്എസ്എൽസി തല പൊതു പ്രാഥമിക പരീക്ഷകൾ (ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് – (കമ്പനി/ബോർഡ്/കോർപ്പറേഷൻ), എൽഡി ക്ലർക്ക് (ബിവറേജസ് കോർപ്പറേഷൻ) തുടങ്ങിയവ)
പ്രാഥമികപരീക്ഷ ജൂലൈ – സെപ്തംബർ
മുഖ്യ പരീക്ഷ ഒക്ടോബർ – ഡിസംബർ
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ജൂലൈ – സെപ്തംബർ)
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (സെപ്തംബര്‍- നവംബര്‍)
SUMMARY: PSC: Annual examination calendar published














