ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര ദര്‍ശന പാക്കേജ് ആരംഭിച്ചു.
ദിവ്യ ദർശന–5A എന്ന പേരിലുള്ള എസി ബസാണ് സര്‍വീസ് നടത്തുക. കെമ്പെഗൗഡ ബസ് സ്റ്റേഷനിൽ (മജസ്റ്റിക്) രാവിലെ 8.30 ന് ആരംഭിക്കുന്ന സർവീസ് വൈകുന്നേരം 7.45 ന് തിരിച്ചെത്തും. ശ്രീ നാഗേശ്വര ക്ഷേത്രം- ബേഗൂർ, ശ്രീ കോട്ടെ തിമ്മരായ ക്ഷേത്രം- ബേട്ടദാസനപുര, ശ്രീ മദ്ദൂരമ്മ ക്ഷേത്രം,-ഹുസ്കൂർ, ശ്രീ വരദരാജസ്വാമി ചൗഡേശ്വരി- നാരായണഘട്ട, ശ്രീ സുശീൽ ധാം-ജൈന ക്ഷേത്രം- ഗുഡ്ഡട്ടി ഗേറ്റ്, ശ്രീ ഭൂ വരാഹ സ്വാമി ക്ഷേത്രം-മുഗളൂർ ചിക്കിത്തിരുപതി, ശ്രീ ശനേശ്വര സ്വാമി ക്ഷേത്രം ഗുഞ്ചൂർ, ശ്രീ ജഗനാഥ ക്ഷേത്രം അഗര എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. മുതിർന്നവർക്ക് 550 രൂപയും കുട്ടികൾക്ക് 400 രൂപയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് www.mybmtc.com അല്ലെങ്കിൽ www.ksrtc.in സന്ദർശിക്കുക.
SUMMARY: BMTC launches temple visit package including various temples in the city













