Saturday, August 2, 2025
27.4 C
Bengaluru

ബലാത്സംഗക്കേസ്‌; പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം

ബെംഗളൂരു: ഹാസനിലെ ഫാം ഹൗസില്‍ വച്ച്‌ 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയും. ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയുടേതാണ് വിധി. പ്രജ്വലിന്റേത് അതീവ ഗുരുതരമായ കുറ്റമെന്ന് കോടതി നിരീക്ഷിച്ചു. തനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രജ്വല്‍ രേവണ്ണ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.

പത്ത് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഏഴ് ലക്ഷം അതിജീവിതയ്ക്ക് നല്‍കും. കേസില്‍ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പ്രജ്വലിനെതിരെയുള്ള നാല് കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഹാസനിലുള്ള രേവണ്ണ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായിരുന്ന 48കാരി നല്‍കിയ പരാതിയില്‍ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

2021ല്‍ രണ്ടുതവണ മാനഭംഗത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ കോടതി നേരത്തെ പരിശോധിച്ചിരുന്നു. പ്രജ്വല്‍ നിരവധി സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഇവർ പരാതി നല്‍കിയത്.

പ്രജ്വലിനെതിരെ മൊഴികൊടുക്കാതിരിക്കാൻ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയതിന് പ്രജ്വലിന്റെ അച്ഛനും എം എല്‍ എയുമായ എച്ച്‌ ഡി രേവണ്ണയെയും അമ്മ ഭവാനി രേവണ്ണയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജൂലായ് 18ന് വാദം പൂർത്തിയാക്കിയ കേസ് ബുധനാഴ്ച വിധി പറയാനായി മാറ്റിയിരുന്നെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത വേണ്ടതിനാല്‍ ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് വിധി പ്രസ്താവം മാറ്റിവയ്ക്കുകയായിരുന്നു.

ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, വീഡിയോ ചിത്രീകരിക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ നാല് ക്രിമിനല്‍ കേസുകളാണ് പ്രജ്വലിനെതിരെയുള്ളത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് പ്രജ്വല്‍. മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച്‌ ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍.

SUMMARY: Rape case; Prajwal Revanna gets life imprisonment

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നമ്മ മെട്രോയിൽ ആദ്യം; മാറ്റിവയ്ക്കാനുള്ള കരളുമായി പാഞ്ഞ് ട്രെയിൻ, ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കണ്ടെത്തിയത് 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട്

തിരുവനന്തപുരം: നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക...

സ്കൂൾ കുട്ടികളെ അപായപ്പെടുത്താൻ വാട്ടർ ടാങ്കിൽ കീടനാശിനി കലർത്തി; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ...

കോടനാട്ടെ വയോധികയുടെ കൊലപാതകം; അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ്...

നടി ദിവ്യ സ്പന്ദനയ്ക്കെതിരായ സൈബർ ആക്രമണം; 2 പേർ അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം...

Topics

നമ്മ മെട്രോയിൽ ആദ്യം; മാറ്റിവയ്ക്കാനുള്ള കരളുമായി പാഞ്ഞ് ട്രെയിൻ, ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ...

കോടനാട്ടെ വയോധികയുടെ കൊലപാതകം; അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ്...

ബെംഗളൂരുവിൽ 6404 പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കാൻ അനുമതി

ബെംഗളൂരു: വിലക്ക് പിൻവലിച്ചതോടെ മാസങ്ങൾക്കകം നഗര വ്യാപകമായി 6404 പരസ്യ ഹോർഡിങ്ങുകൾ...

നഗരവാസികളുടെ പരാതികളിൽ നടപടിയെടുത്തില്ല; 3 ബിബിഎംപി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി നഗരവാസികളിൽ നിന്നും നേരിട്ടു സ്വീകരിച്ച പരാതികളിൽ...

ബിബിഎംപി തിരഞ്ഞെടുപ്പ്; നവംബറിനു ശേഷം നടത്തുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ

ബെംഗളൂരു: ബിബിഎംപി തിരഞ്ഞെടുപ്പ് നവംബറിനു ശേഷം നടത്തുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ...

എറണാകുളം ഇന്റർസിറ്റി പോത്തന്നൂർ വഴി തിരിച്ചുവിടും

ബെംഗളൂരു: സേലം ഡിവിഷന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി...

സബേർബൻ റെയിൽ പദ്ധതി: ബെന്നിഗനഹള്ളി-ചിക്കബാനവാര പാതയുടെ നിർമാണത്തിൽ നിന്നു കമ്പനി പിന്മാറി

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായ ബെന്നിഗനഹള്ളി-ചിക്കബാനവാര 25.01 കിലോമീറ്റർ പാതയുടെ...

വജ്ര എസി ബസുകൾക്ക് പ്രതിവാര പാസുമായി ബിഎംടിസി

ബെംഗളൂരു: വജ്ര എസി ബസുകളിൽ യാത്ര ചെയ്യാൻ പ്രതിവാര പാസുകൾ ലഭ്യമാക്കി...

Related News

Popular Categories

You cannot copy content of this page