Friday, September 19, 2025
20.1 C
Bengaluru

രേണുകസ്വാമി കൊലക്കേസ്; മുഖ്യപത്രി പവിത്ര ഗൗഡയുടെ ജാമ്യഹർജി തള്ളി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ മുഖ്യപ്രതി പവിത്ര ഗൗഡ, എ7 അനുകുമാർ എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. 57-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഇരുവരുടെയും ജാമ്യഹർജി തള്ളിയത്.

പവിത്ര ഗൗഡയുടെ അഭിഭാഷകൻ ടോമി സെബാസ്റ്റ്യനും അനുകുമാറിൻ്റെ അഭിഭാഷകനായ രാമസ്വാമിയുമാണ് ജാമ്യത്തിനായി വാദിച്ചത്. ഓഗസ്റ്റ് 19 ന്, പവിത്ര ഗൗഡയുടെ അഭിഭാഷകർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഹർജി കൂടുതൽ വാദം കേൾക്കുന്നതിനായി ഓഗസ്റ്റ് 31 ലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച കോടതി വീണ്ടും അപേക്ഷ പരിഗണിക്കുകയും ജാമ്യം നിരസിക്കുകയുമായിരുന്നു.

പവിത്ര ഗൗഡയ്ക്ക് ജാമ്യം നൽകരുതെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്പിപി) പ്രസന്ന കുമാർ വാദിച്ചു. സ്ത്രീകൾക്ക് ജാമ്യത്തിന് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്ന കേരള, കൊൽക്കത്ത ഹൈക്കോടതി ഉത്തരവുകൾ ഉദ്ധരിച്ചായിരുന്നു ഇക്കാര്യം വാദിച്ചത്.

പവിത്രയ്‌ക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും മറ്റ് പ്രതികൾ അവർക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്‌പിപി) വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു.

TAGS: BENGALURU | PAVITRA GOWDA
SUMMARY: Court rejects Pavithra Gowda’s bail plea

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ആഗോള അയ്യപ്പ സംഗമം നാളെ, ഒരുക്കങ്ങളെല്ലാം പൂർത്തിയായി

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി....

ഐപിസി കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളൂരു സെന്റർ-1 വാർഷിക കൺവെൻഷൻ...

രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇന്ന് വയനാട്ടില്‍

സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി...

താമരശേരിയിൽ യുവാവിന് കുത്തേറ്റു; കാറും തകർത്തു

കോഴിക്കോട്: താമരശ്ശേരിയില്‍ കാറില്‍ എത്തിയ സംഘം യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. അമ്പായത്തോട്...

മലബാര്‍ മുസ്ലിം അസോസിയേഷന്‍ ബൊമ്മനഹള്ളി ശാഖ ഭാരവാഹികള്‍

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ ബൊമ്മനഹള്ളി ശാഖ രൂപവത്കരിച്ചു. ജനറൽ സെക്രട്ടറി...

Topics

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

പൂജ, ദസറ അവധി; 20 പ്രതിദിന സ്പെഷ്യല്‍ സര്‍വീസുമായി കേരള ആർടിസി

ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക്...

ചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും...

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ...

Related News

Popular Categories

You cannot copy content of this page