തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.
◼️ ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
▪️ ട്രെയിൻ നമ്പർ 12695 ഡോ. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്: മാർച്ച് 13ന് ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
▪️ ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്: മാർച്ച് 14ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട ട്രെയിൻ തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ കോട്ടയത്തുനിന്ന് നിശ്ചയിച്ച സമയമായ രാത്രി 08.05ന് യാത്ര പുനരാരംഭിക്കും.
▪️ ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ്: മാർച്ച് 12ന് ചെന്നൈ എഗ്മൂറിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നാഗർകോവിൽ ടൗണിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ ടൗണിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി..
▪️ ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മൂർ എക്സ്പ്രസ്: 2026 മാർച്ച് 13ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ഗുരുവായൂരിനും നാഗർകോവിൽ ടൗണിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ നാഗർകോവിൽ ടൗണിൽ നിന്ന് രാവിലെ 06.33ന് യാത്ര തുടങ്ങും
◼️ വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ
▪️ ട്രെയിൻ നമ്പർ 12624 തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്: മാർച്ച് 14ന് പുറപ്പെടേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി വഴിതിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഉണ്ടായിരിക്കില്ല. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും.
▪️ ട്രെയിൻ നമ്പർ 22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്റ്റ്: മാർച്ച് 14ന് പുറപ്പെടേണ്ട ഈ ട്രെയിൻ ആലപ്പുഴ വഴി തിരിച്ചുവിടും. ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
SUMMARY: Repair work; restrictions on train services















