തിരുവനന്തപുരം: ഓസ്കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഇന്ന് ഉത്തരവിറങ്ങും. സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറാണ് ആക്ടിങ് ചെയര്‍മാനായി തുടര്‍ന്നിരുന്നത്.
അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം. ചലച്ചിത്രമേളയ്ക്കു മുമ്പ് പുതിയ ചെയർമാൻ സ്ഥാനമേൽക്കും. നേരത്തെ തന്നെ റസൂല്‍ പൂക്കുട്ടി ചെയര്‍മാനാകുമെന്ന് സൂചനകളുണ്ടായിരുന്നു.
SUMMARY: Resul Pookutty to become Chalachitra Academy chairman














