ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ, ലഗാൻ എന്നീ ജനപ്രിയ സിനിമകൾ ഒരുക്കിയ അശുതോഷ് ഗോവാരികറാകും ദേവരായറുടെ ജീവിതം പ്രമേയമാകുന്ന ചിത്രം സംവിധാനം ചെയ്യുക.
വൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ ഉടൻ പൂർത്തിയാകും. പാൻ ഇന്ത്യൻ സിനിമയിൽ തെന്നിന്ത്യയിലെയും ഹിന്ദിയിലും മുൻ നിര താരങ്ങൾ അഭിനയിക്കും. കാന്താര ചാപ്റ്റർ വണ്ണാണ് ഋഷഭിന്റെ അടുത്ത് പുറത്തിറങ്ങാനുള്ള ചിത്രം.
SUMMARY: Actor Rishabh Shetty and director Ashuthosh Gowariker teaming with film based on life of Vijayanagara emperor Krishnadevaraya