ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എസ് നവീന്. ‘ലച്ചി’ എന്ന രചനയാണ് കഥാ വിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. നോവൽ വിഭാഗത്തില്‍ തവശ്രീ എഴുതിയ്ട ‘മറവ്’, കവിത വിഭാഗത്തില്‍ സി നാഷയുടെ ‘സെയ്നുൺ’ എന്നിവ തിരഞ്ഞെടുത്തു.
ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, സതി, ഡോ. യു ജയപ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്. 18ന് രാവിലെ 9.30ന് അടയ്ക്കാപുത്തൂർ യുപി സ്കൂളിൽ നടക്കുന്ന രാജലക്ഷ്മി സാഹിത്യോത്സവത്തിൽ നോവലിസ്റ്റ് എസ് ഹരീഷ് പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് കൺവീനർ ഹരിശങ്കർ മുന്നൂർക്കോട് അറിയിച്ചു
ആനുകാലികങ്ങളില്‍ എഴുതാറുള്ള നവീന്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. യശ്വന്തപുരത്താണ് താമസം. അയൺമാൻ, ഒരു വായനക്കാരനെഴുതിയ കഥകൾ, ഗോസ് ഓൺ കൺട്രി (കഥാസമാഹാരങ്ങൾ) ഗുൽമോഹർതണലിൽ (കവിതാസമാഹാരം) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. മാധ്യമം ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ലച്ചി ഏറെ ശ്രദ്ധനേടിയിരുന്നു. വിളവൂർക്കൽ മഹാത്മാ ഗാന്ധി സ്മാരക ഗ്രന്ഥശാല ചെറുകഥ പുരസ്കാരവും ലച്ചിക്ക് ലഭിച്ചിട്ടുണ്ട്.
SUMMARY: S Naveen Nhatuvela Rajalakshmi Literary Award














