
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് വാസുവിനെ വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കിയത്.
ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് 14 ദിവസത്തേക്ക് കൂടി വാസുവിനെ റിമാൻഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേയ്ക്ക് വിട്ടിരിക്കുന്നത്. തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ മുന്നിലെത്തും. എസ്‌ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങള്‍ തെറ്റാണെന്നും അതിവിചിത്രമായ വാദങ്ങളാണ് എസ്‌ഐടി പറയുന്നതെന്നും ഈ സ്വർണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നും തന്ത്രി ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
SUMMARY: Sabarimala gold robbery: N. Vasu remanded again














