
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക വിഗ്രഹത്തിലും ശ്രീകോവില്‍ കട്ടിളപ്പാളിയിലും സ്വർണം പൂശിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ലഭിക്കുന്ന സ്വാഭാവിക ജാമ്യമാണിത്. സ്വർണക്കൊള്ളക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒരു കേസില്‍ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും രണ്ടാമത്തെ കേസില്‍ കാലാവധി പൂർത്തിയാകാത്തതിനാല്‍ ജയില്‍വാസം തുടരുകയാണ്.
കേസില്‍ പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി 14 ദിവസം കൂടി നീട്ടിയിട്ടുണ്ട്. തന്ത്രിയുടെ ജാമ്യാപേക്ഷ കോടതി ജനുവരി 28-ന് പരിഗണിക്കും. കടുത്ത നിബന്ധനകളോടെയാണ് മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
SUMMARY: Sabarimala gold theft case: Murari Babu granted bail














