കൊച്ചി: ശബരിമല സ്വർണക്കൊള്ളകേസില്‍ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും കാട്ടിയാണ് ജയശ്രീ ഹൈകോടതിയെ സമീപിച്ചത്.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ദേവസ്വം ബോർഡ് മിനുട്ട്‌സില്‍ തിരുത്തല്‍ വരുത്തിയത് ജയശ്രീയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന വിലയിരുത്തല്‍.
ചെമ്പു പാളികള്‍ തിരികെ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്‌സിലാണ് തിരുത്തല്‍ വരുത്തി ‘ചെമ്പു പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം’ എന്ന് ജയശ്രീ എഴുതിയത്. ഈ മിനുട്ട്‌സ് തിരുത്തിയതിലൂടെ സ്വർണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ കേസിന്റെ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
SUMMARY: Sabarimala gold theft: High Court stays arrest of former Devaswom secretary S Jayashree














