പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ അംഗമായിരുന്നു. സ്വർണ്ണപ്പാളികള്‍ കൈമാറിയതുമായി ബന്ധപ്പെട്ട കേസില്‍ ബോർഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കേസിലെ നിർണ്ണായക നീക്കങ്ങള്‍ക്കൊടുവില്‍ മുൻ അംഗം വിജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയുടെ വിമർശനത്തിന് പിന്നാലെ അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ട് ഇരുവരും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് വിജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികള്‍ കൈമാറിയ നടപടിയില്‍ ബോർഡിലെ എല്ലാ അംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് മുൻ പ്രസിഡന്റ് എ. പത്മകുമാറും മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ബോർഡ് അംഗങ്ങളുടെ കൂട്ടത്തരവാദിത്തമാണ് കോടതിയും ചൂണ്ടിക്കാട്ടുന്നത്. കേസില്‍ ശങ്കർദാസ്, വിജയകുമാർ എന്നിവരിലേക്ക് അന്വേഷണം നീളാത്തതില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
SUMMARY: Sabarimala gold theft; N Vijayakumar arrested














