Thursday, January 1, 2026
25.1 C
Bengaluru

പമ്പയില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

ശബരിമല: പമ്പയില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി. വനിതകള്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷന്‍ സെന്റര്‍) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമാണ് വിശ്രമ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്.

ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ 50 സ്ത്രീകള്‍ക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന വിശ്രമ കേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച ഫെസിലിറ്റേഷന്‍ സെന്ററില്‍ റെസ്റ്റ് റും, ഫീഡിങ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ഉള്‍പ്പെടുന്നു.

തീര്‍ത്ഥാടകര്‍ക്ക് ഒപ്പം പമ്പയില്‍ എത്തുന്ന യുവതികള്‍ക്ക് സുഖമായും സുരക്ഷിതമായും വിശ്രമിക്കാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനക്ഷമായതോടെ സാധിക്കും. സന്നിധാനത്ത് ചോറൂണിനായി എത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് പമ്പയില്‍ തങ്ങേണ്ടി വരുമ്പോഴും ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയും.

TAGS : SABARIMALA
SUMMARY : A relaxation center for women only has been prepared at Pampa

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഏഴ് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള ലോക്പാലിന്‍റെ വിവാദ ടെൻഡര്‍ റദ്ദാക്കി

ഡല്‍ഹി: ഏഴ് വിലകൂടിയ ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള വിവാദ ഉത്തരവ് ലോക്പാല്‍...

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരുക്ക്

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത...

പുതുവത്സാരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്‌ഫോടനം; പത്തിലധികം പേര്‍ കൊല്ലപ്പെട്ടു

ബോണ്‍: സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. പത്തിലധികം...

പുകയിലയ്ക്കും പാൻ മസാലയ്ക്കും 40 ശതമാനം നികുതി

ഡല്‍ഹി: രാജ്യത്തെ പുകയില ഉല്പന്നങ്ങള്‍ക്കും പാന്‍മസാലയ്ക്കും ഫെബ്രുവരി ഒന്ന് മുതല്‍ അധിക...

ടൂറിസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

ആലപ്പുഴ: എടത്വയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം....

Topics

ചിത്രസന്തേ 4ന്

  ബെംഗളുരു: ചിത്രങ്ങളുടെ ഉത്സവമായ ചിത്രസന്തേ (ചിത്രചന്ത) നാലിന് കുമാരകൃപ റോഡിൽ നടക്കും....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹള്ളി എസ്എംവിടി സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 3, 4,5...

പിജി താമസ സ്ഥലത്ത് ഗ്യാസ് സിലിൻഡർ സ്ഫോടനം: യുവാവ് മരിച്ചു

ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു....

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി....

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌...

കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ൽ; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നല്‍കും, ജനുവരി ഒന്നു മുതൽ കൈമാറും

ബെംഗളൂരു: യെലഹങ്ക കോഗിലുവിലെ ഭൂ​മി ഒ​ഴി​പ്പി​ക്ക​ലില്‍ വീടുകൾ നഷ്ടമായവരെ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാൻ...

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്...

യെലഹങ്ക പുനരധിവാസം; ലീഗ് നേതൃസംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട...

Related News

Popular Categories

You cannot copy content of this page