കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. എറണാകുളം സബ് കോടതിയാണ് ഹർജി തള്ളിയത്. പ്രതീക്ഷിച്ചിരുന്നുവെന്നും സന്തോഷമുണ്ടെന്നും സുരേഷ് കുമാർ പ്രതികരിച്ചു.
മൂന്ന് കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സാന്ദ്ര തോമസ് ഹരജി നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് നിർത്തിവെക്കണം, വരണാധികാരിയെ നിയമിച്ചത് നിയമപരമല്ല എന്നീ കാര്യങ്ങള്‍ ചൂണ്ടികാണിച്ചു കൊണ്ട് സാന്ദ്ര നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. വിധി അപ്രതീക്ഷിതവും നിരാശാജനകമാണെന്നും സാന്ദ്രാ തോമസ് ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി.
SUMMARY: Setback for Sandra Thomas; Petition against rejection of nomination in Producers Association elections dismissed