ബെംഗളൂരു: ബാനസവാഡി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. നവംബർ രണ്ടുവരെ രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെയാണ് ചടങ്ങുകൾ നടക്കുന്നത്. വാസുദേവൻ വാളേറിയാണ് യജ്ഞാചാര്യൻ. സനിലാ വാസുദേവൻ, ഹരി നമ്പൂതിരി എന്നിവർ സഹകാർമികരാണ്.
ക്ഷേത്രം പ്രസിഡന്റ് കെ.വി. ബാഹുലേയൻ, സെക്രട്ടറി കെ. ജഗദീഷ്, ജോയിന്റ് സെക്രട്ടറി ഡി. കൃഷ്ണകുമാർ, ട്രഷറർ എ.എൻ. രാജപ്പൻനായർ, ഭാരവാഹികളായ രാകേഷ്നായർ, നന്ദകുമാർ, പ്രകാശ്, ശ്രീധർ, ലക്ഷ്മിനാരായണൻ, ടി.ടി. രഘു എന്നിവരാണ് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച രുക്മിണി സ്വയംവര ഘോഷയാത്രയുണ്ടായിരിക്കും.
SUMMARY: Saptahayajna has started at Banasavadi temple














