
ബെംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കഥയരങ്ങ് നടത്തി. കഥ കേൾക്കാനുള്ള താൽപ്പര്യം മനുഷ്യന് ജന്മസിദ്ധമാണ്. ബാഹ്യമോ ആന്തരമോ ആയ ഒറ്റ സംഭവത്തെ പ്രതിപാദിക്കുന്ന ഭാവനാസൃഷ്ടിയാണ് ചെറുകഥ ലഘുവെങ്കിലും ജീവസ്പർശിയായ ഒരനുഭവമോ, സംഭവമോ, വൈചാരികവും വൈകാരികവുമായി ആവിഷ്ക്കരിക്കുന്ന ചെറുകഥക്ക് വിസ്തൃതമായ ഒരു ക്യാൻവാസ് ആവശ്യമില്ല. വായനക്കാരുടെ മനസ്സിൽ ശക്തമായ ഒരനുഭൂതി സംവേദിപ്പിക്കാൻ കഴിഞ്ഞാൽ കഥ വിജയിക്കുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.
നോർത്ത് വെസ്റ്റ് കേരളസമാജം ഹാളിൽ നടന്ന കഥയരങ്ങ് എഴുത്തുകാരി കെ. കവിത ഉദ്ഘാടനം ചെയ്തു. ഡോ. എം.പി രാജൻ, ബ്രിജി കെ.ടി, അനിതാ പ്രേംകുമാർ, നവീൻ എസ്. മുഹമ്മദ് കുനിങ്ങാട് എന്നിവർ കഥകൾ അവതരിപ്പിച്ചു. ടി.എം. ശ്രീധരൻ, അനീസ് സി. സി. ഓ, എന്നിവർ കഥകൾ അവലോകനം ചെയ്ത് സംസാരിച്ചു. വിഷ്ണുമംഗലം കുമാർ, ഡോ: സുഷമ ശങ്കർ, ലതാനമ്പൂതിരി, കൃഷ്ണപ്രസാദ്, രതിസുരേഷ്, അനിത ചന്ദ്രോത്ത്, പ്രസാദ് പി.എൽ. ശ്രീജേഷ് എന്നിവർ സംസാരിച്ചു. എഴുത്തുകാരേയും സാംസ്ക്കാരിക പ്രവർത്തകരേയും ചടങ്ങില്‍ ആദരിച്ചു.
SUMMARY: Sarggadhara Kathayarang














