കൊച്ചി: കൂത്താട്ടുകുളത്ത് സ്കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടി ഇടിച്ച് അപകടം. ഇല്ലാഞ്ഞി സെന്‍റ് ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെന്‍റ് കുര്യാക്കോസ് സ്കൂളിലെയും ബസുകളാണ് കൂട്ടിയിടിച്ചത്. കൂത്താട്ടുകുളം കോതോലി പീടികയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 12 കുട്ടികള്‍ക്ക് പരുക്കേറ്റു.
രണ്ട് ഡ്രൈവര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട്, മൂന്ന് ക്ലാസുകളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ആരുടേയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.
SUMMARY: School buses collide; 12 children injured