പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് തിരിച്ചടി. കേസില്‍ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്‍ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് പത്മകുമാറിനെതിരെ നടപടി കർശനമാക്കിയിരിക്കുന്നത്.
കേസിലെ മറ്റ് മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ കോടതി 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. നിലവില്‍ റിമാൻഡിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ജാമ്യത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. പത്മകുമാറും ഉണ്ണികൃഷ്ണൻ പോറ്റിയും രണ്ട് കേസുകളിലായി സമർപ്പിച്ച ജാമ്യാപേക്ഷകള്‍ ഈ മാസം 14-ന് കോടതി വീണ്ടും പരിഗണിക്കും. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ഉന്നതർക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടല്‍.
SUMMARY: Setback for Padmakumar; No bail in Sabarimala gold robbery case














