തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട് വിട്ടയച്ചു. നേരത്തേ കോടതി ഇദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
തനിക്കെതിരായ ആരോപണങ്ങളെല്ലാം കുഞ്ഞുമുഹമ്മദ് തള്ളിയിരുന്നു. ചൊവ്വാഴ്ചയാണ് പി.ടി. കുഞ്ഞുമുഹമ്മദ് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തിയത്. അദ്ദേഹത്തെ അപ്പോള്‍ത്തന്നെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഈ മാസം 20-നാണ് ലൈംഗികാതിക്രമ കേസില്‍ പി.ടി. കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം ലഭിച്ചത്.
തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദം.
SUMMARY: Sexual assault case; PT Kunjumuhammed arrested and released














