ബെംഗളൂരു: ശിവമൊഗ്ഗയിൽ ഓടിക്കൊണ്ടിരിക്കെ ബോഗികൾക്കിടയിലെ കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ 2 ഭാഗങ്ങളായി വേർപ്പെട്ടു. തലഗുപ്പ-മൈസൂരു പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപെട്ടത്. എന്നാൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ട്രെയിൻ മല്ലേശ്വരം റെയിൽവേ ക്രോസിലൂടെ കടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോച്ചുകൾ വേർപ്പെട്ടതു ശ്രദ്ധയിൽപെട്ട ലോക്കോ പൈലറ്റ് ട്രെയിൻ ഉടൻ നിർത്തി. ട്രെയിൻ ചെറിയ വേഗത്തിലായതിനാൽ യാത്രക്കാർക്ക് അപകടങ്ങളൊന്നും സംഭവിച്ചില്ല. തുടർന്ന് റെയിൽവേ ജീവനക്കാരെത്തി അറ്റക്കുറ്റപ്പണി നടത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തകരാർ പരിഹരിച്ച് ട്രെയിൻ മൈസൂരുവിലേക്ക് യാത്ര തുടർന്നു.
SUMMARY: Coaches of Talaguppa–Mysuru passenger train detach.