ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാൻസിന്റെ വസതിക്കുനേരെ ആക്രമണം. വെനിസ്വേലയിലെ സൈനിക ആക്രമണ പശ്ചാത്തലത്തിൽ, പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സുരക്ഷ ശക്തിപ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് ജെ.ഡി വാൻസിന്റെ വീടിനു നേരെ ഞായറാഴ്ച അർധരാത്രിയിൽ ആക്രമണമുണ്ടായത്. ഒഹായോയിലെ സിൻസിനാറ്റി നഗരത്തിലെ വീടാണ് അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു.
പ്രാദേശികസമയം തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോൾ വാൻസും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ട്രംപ് ഉൾപ്പടെയുള്ളവരുടെ സുരക്ഷ വർധിപ്പിച്ചു.
SUMMARY:Shooting at the house of the American Vice President; One is in custody














