Thursday, December 11, 2025
24.3 C
Bengaluru

21 കോടിയുടെ മയക്കുമരുന്നുമായി മലയാളികളടക്കം ആറുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു സംഘത്തിൽ ഉൾപ്പെട്ട രണ്ടുമലയാളികളടക്കമുള്ള ആറുപേർ അറസ്റ്റിൽ. ഇവരിൽനിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു. മലയാളികളായ എ.എം. സുഹൈൽ (31), കെ.എസ്. സുജിൻ (32), ബെംഗളൂരുവിലുള്ള ദമ്പതിമാരായ എം.ഡി. സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്. ഡൽഹി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തില്‍ ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ  പിടികൂടിയത്.

പിടിയിലായ മലയാളികളിൽ സുഹൈൽ അന്താരാഷ്ട്ര ലഹരിക്കടത്തലിലെ സുപ്രധാന കണ്ണിയാണെന്ന് പോലീസ് പറഞ്ഞു . ദുബായിൽ ജോലിചെയ്തിരുന്ന ഇയാൾ പിന്നീട് ലഹരിക്കടത്തലിലേക്ക് കടക്കുകയായിരുന്നു. ഐടി ജീവനക്കാരെ ലക്ഷ്യമാക്കി ലഹരിമരുന്നു വിൽപ്പന നടത്തിയസംഘം കേരളത്തിലും ലഹരി എത്തിച്ചിരുന്നു. സുഹൈലിന്റെ പേരിൽ കേരളത്തിലും നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
SUMMARY: Six people, including Malayalis, arrested with drugs worth Rs 21 crore

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പോളിങ് ശതമാനം കുതിച്ചുയരുന്നു; ആദ്യ അഞ്ച് മണിക്കൂറില്‍ 35.05 ശതമാനം പോളിങ്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പോളിങ് ആദ്യ അഞ്ച് മണിക്കൂർ...

എല്‍.ഡി.എഫ് ചരിത്ര വിജയം നേടും: മുഖ്യമന്ത്രി

കണ്ണൂർ: എല്‍ഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വിജയമുണ്ടാകുമെന്നും...

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം; 10 ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ​ക്ക് ര​ണ്ടു​വ​ർ​ഷം ത​ടവ്​

ബെംഗളൂ​രു: രാജ്യത്തേക്ക് അ​ന​ധി​കൃ​തമായി കു​ടി​യേറ്റം നടത്തിയ 10 ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക് ര​ണ്ട്...

പുള്ളിപ്പുലി ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരുക്ക് 

ബെംഗളൂരു: മാ​ണ്ഡ്യയില്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റു. കെ.​ആ​ർ...

സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്....

Topics

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ...

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ്...

അ​ലോ​ക് സ​ഹാ​യ് ന​മ്മ മെ​ട്രോ​ പു​തി​യ ഡ​യ​റ​ക്ടര്‍

ബെംഗളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി അ​ലോ​ക് സ​ഹാ​യ് നി​യ​മിച്ചു. മു​ൻ...

മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര...

ബെംഗളൂരുവില്‍ രാത്രികളിൽ തണുപ്പ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന്...

ഗീസറിൽനിന്ന് വാതകച്ചോർച്ച: അമ്മയും നാല് വയസ്സുള്ള മകളും മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഗീസറിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് അമ്മയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു...

വിവാഹമോചന കേസുകള്‍ കൊണ്ടു മടുത്തു; ബെംഗളൂരുവിലെ ഈ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് വിലക്ക്  

ബെംഗളൂരു: വിവാഹങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ബെംഗളൂരുവിലെ ഒരു ക്ഷേത്രം. ഹലസുരു സോമേശ്വര സ്വാമി...

ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ എസ്‌ജി പാളയത്ത് ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ...

Related News

Popular Categories

You cannot copy content of this page