ബെംഗളൂരു: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന ആറ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ല. ട്രെയിനുകളിൽ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
സര്‍വീസ് നീട്ടിയ ട്രെയിനുകള്‍ :
▪️ ട്രെയിൻ നമ്പർ 06555/06556
ബെംഗളൂരു എസ്എംവിടിയിൽ വെള്ളിയാഴ്ചകളിൽ രാത്രി 10 നു പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം നോർത്തിലേക്ക് എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 06555 ഡിസംബർ 26 വരെയും തിരുവനന്തപുരം നോർത്തിൽ നിന്ന് ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.30 ന് ബെംഗളൂരു എസ്എംവിടിയിലേക്കു എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 06556 ഡിസംബർ 28 വരെയും സര്‍വീസ് ദീര്‍ഘിപ്പിച്ചു.
▪️ട്രെയിൻ നമ്പർ 06523/06524
ബെംഗളൂരു എസ്എംവിടിയിൽ തിങ്കളാഴ്ചകളിൽ രാത്രി 7.45ന് പുറപ്പെട്ട് പിറ്റെദിവസം ഉച്ചയ്ക്ക് 1.15 തിരുവനന്തപുരം നോർത്തിലേക്ക് എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 06523 ഡിസംബർ 29 വരെയും തിരുവനന്തപുരം നോർത്തിൽ നിന്ന് ചൊവാഴ്ചകളിൽ ഉച്ചയ്ക്ക് 3.15 നു പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.30 ന് ബെംഗളൂരു എസ്എംവിടിയിലേക്കു എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 06524 ഡിസംബർ 30 വരെയും നീട്ടിയിട്ടുണ്ട്.
▪️ ട്രെയിൻ നമ്പർ 06547/06548
ബെംഗളൂരു എസ്എംവിടിയിൽ നിന്ന് ബുധനാഴ്ചകളിൽ രാത്രി 7.25 പുറപ്പെട്ട് തിരുവനന്തപുരം നോർത്തില്‍ പിറ്റേ ദിവസം ഉച്ചയ്ക്ക് 1.15 ന് എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 06547 ഡിസംബർ 24 വരെയും തിരുവനന്തപുരം നോർത്തിൽ നിന്ന് വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 3.15 നു പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.30 ന് ബെംഗളൂരു എസ്എംവിടിയിലേക്കു എത്തിച്ചേരുന്ന ട്രെയിൻ നമ്പർ 06548 ഡിസംബർ 25 വരെയും നീട്ടിയിട്ടുണ്ട്.
SUMMARY: Six special trains on Bengaluru-Thiruvananthapuram North route extended till December