ഭുവനേശ്വർ: ഒഡീഷയിലെ റൂർക്കല വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകർന്നുവീണു. 9 സീറ്റർ വിമാനമാണ് തകർന്നുവീണത്.
റൂർക്കേല എയർസ്ട്രിപ്പിന് സമീപമുള്ള ജഗദ ബ്ലോക്കിന് സമീപമുണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഏഴുപേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
6 യാത്രക്കാരും പൈലറ്റും ഉൾപ്പെടെ തകർന്ന വിമാനത്തിൽ ഉണ്ടായിരുന്ന 7 പേര് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല എന്നാണ് ആശുപത്രിയിൽ നിന്നുമുള്ള സൂചന. അപകടത്തിൽപ്പെട്ട ഒമ്പത് സീറ്റർ വിമാനം ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പോകുകയായിരുന്നുവെന്ന് ഒഡീഷ ഗതാഗത മന്ത്രി പറഞ്ഞു. പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നത്. വിമാനം പറന്നുയർന്ന് 10 കിലോമീറ്റർ കഴി കഴിഞ്ഞാണ് അപകടമുണ്ടായത്.
SUMMARY: Small plane crashes in Disha; seven passengers miraculously survive
SUMMARY: Small plane crashes in Disha; seven passengers miraculously survive














