തിരുവനന്തപുരം: നേമം കല്ലിയൂരില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ കഴുത്തറത്ത് കൊന്നു. കല്ലിയൂർ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മദ്യക്കുപ്പി കൊണ്ട് കഴുത്തറത്താണ് മകൻ അജയകുമാർ വിജയകുമാരിയെ കൊന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശേഷം മദ്യം ഒഴിച്ച് അമ്മയെ കത്തിക്കാനും പ്രതി ശ്രമിച്ചു.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സംഭവ സമയത്ത് അമ്മയും മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. മദ്യം കുടിക്കുന്നതിന് അമ്മ വഴക്കുപറഞ്ഞതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. പ്രകോപിതനായ പ്രതി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആദ്യം അമ്മയെ കുത്തി. കഴുത്തിലും രണ്ട് കൈ ഞരമ്പുകളും രണ്ട് കാലുകളിലെ ഞരമ്പും മുറിച്ചു. തുടർന്ന് അമ്മ പുറത്തേക്ക് ഇറങ്ങിയോടിയപ്പോള്‍ മുറ്റത്ത് കിണറിന് സമീപം വച്ച് കഴുത്തറുക്കുകയായിരുന്നു.
വിജയകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് നേരെയും ഇയാള്‍ മദ്യകുപ്പി എറിഞ്ഞു. നേമം പോലീസ് സ്ഥലത്തെത്തി പ്രതിയെ സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് മുമ്പും അമ്മയും മകനുമായി തർക്കം ഉണ്ടായിരുന്നു. റിട്ടയേർഡ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് പ്രതി. മരിച്ച വിജയകുമാരി അമ്മ കമ്മിഷണർ ഓഫീസ് റിട്ട. ഉദ്യോഗസ്ഥയായിരുന്നു.
SUMMARY: Liquor bottle falls to the ground and breaks; son kills mother by slitting her throat














