കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന (42) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചാണ് മരണം.
ഖബറടക്കം വെളളിയാഴ്ച നടക്കും.പരേതരായ കോമത്ത് ഉസ്മാന്റെയും എ.എന്‍. സറീനയുടെയും മകളാണ്. ഭര്‍ത്താവ്: എ.കെ. നിഷാദ് (മസ്‌കറ്റ്). മക്കള്‍: ഫാത്തിമ നൗറിന്‍ (സി.എ), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂര്‍), സാറ.
എ.എന്‍. ഷാഹിര്‍ ആണ് മറ്റൊരു സഹോദരന്‍. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വയലളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
SUMMARY: Speaker A.N. Shamseer’s sister Amina passes away
SUMMARY: Speaker A.N. Shamseer’s sister Amina passes away













