
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി. ജനുവരി 22ന് അവസാനിക്കേണ്ട തീയതിയാണ് 30ലേക്ക് ഇപ്പോൾ നീട്ടിയിരിക്കുന്നത്. കേന്ദ്ര തി\രഞ്ഞെടുപ്പ് കമ്മീഷനാണ് ഇപ്പോൾ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കിയിരിക്കുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷൻ പറയുന്നു. സമയം നീട്ടി നൽകണമെന്ന് കേരളം മുന്നെ ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലും പരാതികൾ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടിയിട്ടുണ്ട്.
SUMMARY: Special Intensive Revision; Date for filing complaints and objections extended till January 30














