ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ആകെ രണ്ട് സർവീസുകളാണ് നടത്തുക.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍: 06543) പിറ്റെദിവസം രാവിലെ 6.40-ന് തിരുവനന്തപുരം നോർത്തിൽ(കൊച്ചുവേളി) എത്തും.
തിരിച്ച് (നമ്പര്‍: 06544) ഞായാറാഴ്ച രാവിലെ 9.30-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.30-ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലെത്തും.
22-ന് വൈകീട്ട് മൂന്നിന് ബെംഗളൂരു എസ്എംവിടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (നമ്പര്‍:06549) അടുത്തദിവസം രാവിലെ 6.40-ന് തിരുവനന്തപുരം നോർത്തിലെത്തും. തിരിച്ച് (നമ്പര്‍: 06550) 23-ന് രാവിലെ 9.30-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.30-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിലെത്തും.
കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
SUMMARY: Special train to Thiruvanathapuram













