കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. ഒരു തെരുവുനായയാണ് എല്ലാവരെയും ആക്രമിച്ചത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു. നായയ്‌ക്ക് പേവിഷബാധയുണ്ടോ എന്ന സംശയം നാട്ടുകാർ പ്രകടിപ്പിക്കുന്നുണ്ട്.
പരിശോധനയ്‌ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂ. പരുക്കേറ്റവർ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. അടുത്തിടെ പേവിഷബാധയേറ്റ് ഏഴു വയസുകാരി മരിച്ചതും കൊല്ലം ജില്ലയില്‍ തന്നെയാണ്. കുന്നിക്കോട് വിളക്കുടി സ്വദേശിയായ കുട്ടിയാണ് മരണപ്പെട്ടത്.
SUMMARY: Stray dog attacks in Kollam; seven people bitten













