ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലീസ്. ചുവപ്പ്, മഞ്ഞ, നീല നിറങ്ങളിലുള്ള ലൈറ്റുകളും അമിതമായി പ്രകാശമുള്ള ഹെഡ്‌ലൈറ്റുകളും ഉള്ള വാഹനങ്ങൾ രാത്രി സമയങ്ങളിൽ അപകട സാധ്യത വർദ്ധിപ്പിക്കുന്നതിനാലാണ് നടപടി. ജനുവരി 7 മുതൽ 13 വരെ ബെംഗളൂരു ട്രാഫിക് പോലീസിന്റെ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായാണ് നടപടി. റോഡുകളില്‍ കർശന പരിശോധനകൾ നടത്താനും നിയമലംഘകർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യാനും പിഴ ചുമത്താനും ബെംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) കാർത്തിക് റെഡ്ഡി ട്രാഫിക് പോലീസിനോട് നിർദ്ദേശിച്ചു.
SUMMARY: Strict restrictions on high beam and colored lights of vehicles in Bengaluru
ബെംഗളൂരുവില്‍ വാഹനങ്ങളുടെ ഹൈ ബീം, കളർ ലൈറ്റുകൾക്ക് കർശന നിയന്ത്രണം
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














